മുല്ലപ്പെരിയാര്‍ ചരിത്രവും , സത്യവും
മുല്ലപ്പെരിയാര്‍ വിഷയം രണ്ടു ദേശങ്ങള്‍ തമ്മിലുള്ള വൈകാരിക
പ്രശ്നത്തിലേക്ക് വഴി തുറക്കുമ്പോള്‍ ഒരു മലയാളി എന്ന നിലയില്‍, അതിലുപരി
മുപ്പതിയഞ്ച് ലക്ഷം ജനങ്ങളുടെ ജീവിതം കുരുതി കൊടുക്കാന്‍ ഒരുങ്ങുന്ന
തമിഴ്നാടിന്റെ നെറികെട്ട വാശിക്കെതിരെ ഒരു മനുഷ്യ ജീവി എന്ന നിലയില്‍ ഞാനും
പ്രതിക്ഷേധിക്കുന്നു മുല്ലപ്പെരിയാരിന്റെ ചരിത്രവും സത്യവും അറിയേണ്ടത്
ഓരോരുത്തരുടെയും കടമ തന്നെ ആണ്..വിക്കിപീഡിയ യിലെ ലേഖനം ചില ചെറിയ
മാറ്റങ്ങളോടെ ഇവിടെ ഞാന്‍ പോസ്റ്റ് ചെയ്യുന്നു .താല്പര്യമുള്ളവര്‍ക്ക്
വായിക്കാം ..
മുല്ലപ്പെരിയാറിന്റെ ചരിത്രം ഇങ്ങനെ തുടങ്ങുന്നു ..
പെരിയാ ര്‍ പാട്ടക്കരാര്‍
നി ര്‍മ്മാണം
കേരളത്തിലെഇടുക്കി ജില്ലയില്‍ , പെരിയാര്‍ നദിക്ക് കുറുകേ പണിതിരിക്കുന്ന
അണക്കെട്ടാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്.ലോകത്തില്‍ ഇന്ന് നിലവിലുള്ള ഉയരം
കൂടിയ ഭൂഗുരുത്വ അണക്കെട്ടുകളില്‍ ഏറ്റവും പഴക്കം ചെന്നതാണിത്.
നിര്‍മ്മാണകാലഘട്ടത്തില്‍ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായിരുന്നു.
ചുണ്ണാമ്പും സുർക്കിയും ഉപയോഗിച്ചു നിര്‍മ്മിച്ച അണക്കെട്ടുകളില്‍ ലോകത്ത്
നിലവിലുള്ള ഏക അണക്കെട്ട് എന്ന പ്രത്യേകത ഇതിനുണ്ട്. ഇന്ന് ഇന്ത്യയിലെ
ഏറ്റവും പഴക്കമുള്ള അണക്കെട്ടുകളില്‍ ഒന്നാണ്. തേക്കടിയിലെ പെരിയാര്‍ വന്യ ജീവി
സങ്കേതം, ഈ അണകെട്ടിന്റെ ജലസംഭരണിക്ക് ചുറ്റും സ്ഥിതി ചെയ്യുന്നു.
കേരളത്തില്‍ തന്നെ ഉത്ഭവിച്ച് അവസാനിക്കുന്ന വൃഷ്ടിപ്രദേശമാണ്
അണക്കെട്ടിനുള്ളത്. ബ്രിട്ടീഷ് സാമ്രാജ്യ ഭരണകാലത്ത് കേരളത്തിലെ
പശ്ചിമഘട്ടപ്രദേശത്തുനിന്നും മഴനിഴല്‍ പ്രദേശങ്ങളായ, മദുര, തേനി തുടങ്ങിയ
തമിഴ്‌ഭാഗങ്ങളിലേക്ക് ജലസേചനത്തിനായി ജലം എത്തിക്കുക എന്ന ലക്ഷ്യത്തോടെ
നിര്‍മ്മിച്ചിട്ടുള്ളതാണ് ഈ അണക്കെട്ട്. 1895-ല്‍ നിര്‍മ്മിച്ച മുല്ലപ്പെരിയാര്‍
അണക്കെട്ട് 999 വര്‍ഷത്തേയ്ക്ക് തമിഴ്നാട് പാട്ടത്തിനെടുത്തിരിക്കുകയാണ്.
ചരിത്ര പശ്ചാത്തലം
1789-ലാണ് പെരിയാറിലെ വെള്ളം വൈഗൈ നദിയില്‍ എത്തിക്കാനുള്ള ആദ്യ
കൂടിയാലോചനകള്‍ നടന്നത്. തമിഴ്നാട്ടിലെ രാമാനാട് മുത്തുരാമലിംഗ സേതുപതി
രാജാവിന്റെ പ്രധാനിയായിരുന്ന മുതിരുള്ളപ്പപ്പിള്ളയാണിതിനു മുന്‍ കൈ
എടുത്തത്.
അദ്ദേഹം ബ്രിട്ടീഷുകാരുമായി സഖ്യത്തിലായിരുന്നെങ്കിലും സേതുപതി രാജാവ്
ബ്രിട്ടീഷുകാരോട് യുദ്ധം പ്രഖ്യാപിച്ചതുമൂലം പദ്ധതി ആദ്യം
നടപ്പിലായില്ല.യുദ്ധം തോറ്റ സേതുപതി താമസിയാതെ സ്ഥാനഭ്രഷ്ടനായി. പ്രദേശം
മദിരാശി പ്രസിടന്സിയുടെ കീഴിലായി. തേനി, മദുര, ദിണ്ടിക്കല്‍, രാമനാഥപുരം
എന്നിവടങ്ങളിലെ ജലക്ഷാമം ബ്രിട്ടീഷുകാര്‍ക്കു തലവേദനയഅയിത്തീര്‍ന്നു. ഇതേ
സമയം
തിരുവിതാംകൂറിലെ പെരിയാറ്റില്‍ പ്രളയം സൃഷ്ടിക്കുന്ന കാലാവസ്ഥയും.
ബ്രിട്ടീഷുകാര്‍ പെരിയാര്‍ നദിയിലെ വെള്ളം പശ്ചിമഘട്ടത്തിലെ മല തുരന്ന്
മദുരയിലൂടെ ഒഴുകുന്ന വൈഗൈ നദിയില്‍ എത്തിക്കാന്‍ പദ്ധതിയിട്ടു. ഇതിനായി
ജെയിംസ്
കാഡ്‌വെല്ല് എന്ന വിദഗ്ദനെ പഠനം നടത്താനായി നിയോഗിച്ചു (1808)
ജയിംസ് കാഡ്‌വെല്ലിന്റെ നിഗമനം പദ്ധതിക്കെതിരായിരുന്നു. എങ്കിലും വെള്ളം
തിരിച്ചു വിടാനുള്ള ശ്രമത്തില്‍ നിന്ന് ബ്രിട്ടീഷുകാര്‍ പിന്മാറയില്ല.
പിന്നീട് കാപ്റ്റന്‍ ഫേബറിന്റെ നേതൃത്വത്തില്‍ മറ്റൊരു പഠനം നടന്നു.
ഇതിന്റെ
അടിസ്ഥാനത്തില്‍ വെള്ളം തിരിച്ചുവിടാനുള്ള ചെറിയ ഒരു അണക്കെട്ടിന്റെ
പണികള്‍
1850-ല്‍ തുടങ്ങി. ചിന്നമുളിയാല്‍ എന്ന കൈവഴിയിലൂടെ വെള്ളം ഗതിമാറ്റി
വിടാനായിരുന്നു പദ്ധതി. എന്നാല്‍ ചില സാഹചര്യങ്ങള്‍ മൂലം നിര്‍മ്മാണം
നിര്‍ത്തിവെക്കേണ്ടിവന്നു.
മധുര ജില്ലാ നിര്‍മ്മാണവിദഗ്ദനായ മേജര്‍ റീവ്സ് 1867-ല്‍ മറ്റൊരു പദ്ധതി
മുന്നോട്ടുവച്ചു. പെരിയാറിര്‍ 162 അടി ഉയരമുള്ള അണകെട്ടി ചാലുകള്‍ വഴി
വൈഗൈ
നദിയുടെ കൈവഴിയായ സുരുളിയാറിലേക്ക് വെള്ളമെത്തിക്കാനായിരുന്നു ഈ പദ്ധതി
നിര്‍ദ്ദേശിച്ചത്. എന്നാല്‍ നിര്‍മ്മാണവേളയില്‍ വെള്ളം താല്‍കാലികമായി
തടഞ്ഞുവക്കാനുള്ള ബുദ്ധിമുട്ടുമൂലം പദ്ധതി ഉപേക്ഷിക്കപ്പെട്ടു.
അന്നത്തെ ചീഫ് എഞ്ചിനീയറായിരുന്ന ജനറല്‍ വാക്കര്‍ നിര്ദ്ദേശിച്ച മറ്റൊരു
പദ്ധതിയും സാങ്കേതിക പ്രശ്നങ്ങള്‍ മൂലം ഉപേക്ഷിക്കപ്പെട്ടു. 1882-ല്‍
നിര്‍മ്മാണവിദഗ്ദരായ കാപ്റ്റന്‍ പെനിക്യുക്ക്, ആര്‍ സ്മിത്ത് എന്നിവര്‍
പുതിയ
പദ്ധതിസമര്പ്പിക്കാനായി നിയോഗിക്കപ്പെട്ടു. എല്ല പഴയ പദ്ധതികളും
പഠനവിധേയമഅക്കിയശെഷം പുതിയതു സമര്‍പ്പിക്കാനായിരുന്നു നിര്‍ദ്ദേശം.
ഇതനുസരിച്ച്
155 അടി ഉയരമുള്ള അണക്കെട്ടിന് പെനിക്യുക്ക് പദ്ധതി തയ്യാറാക്കി. താഴെ
115.75 അടിയും മുകളില്‍ 12 അടിയുമാണ് വീതി. ചുണ്ണാമ്പ്, സുര്‍ക്കി,
കരിങ്കല്‍
എന്നിവയുപയോഗിച്ചുള്ള അണക്കെട്ടിനു 53 ലക്ഷം രൂപയായിരുന്നു ചെലവ്
പ്രതീക്ഷിച്ചിരുന്നത്. ഈ തുകയുടെ ഏഴുശതമാനം വീതം എല്ലാവര്‍ഷവും പദ്ധതിയില്‍
നിന്ന് തിരിച്ചുകിട്ടുമെന്നായിരുന്നു കണ്ടെത്തല്‍. കൊടും വരള്‍ച്ചയില്‍
പൊറുതിമുട്ടിയ ബ്രിട്ടീഷ് സര്‍ക്കാര്‍ പദ്ധതി അംഗീകരിച്ചു നിര്‍മ്മാണ
നിര്‍ദ്ദേശം
നല്‍കി.
പെരിയാര്‍ കേരളത്തിലെ നദിയായതിനാല്‍ പദ്ധതിയനുസരിച്ച് അന്നത്തെ
കേരളമായിരുന്ന
തിരുവിതാംകൂറിന്റെ സമ്മതം ആവശ്യമായിരുന്നു. വിശാഖം തിരുനാള്‍
രാമവര്‍മ്മയായിരുന്നു അന്നത്തെ രാജാവ്. ഒരു കരാറില്‍ ഏര്‍പ്പെടാന്‍ ആദ്യം
അദ്ദേഹം
സന്നദ്ധനായിരുന്നില്ല. ബ്രിട്ടീഷ് അധികാരികള്‍ നയപരമായ ബലപ്രയോഗത്തിലൂടെ
തിരുവിതാംകൂറിനെ 1886-ല്‍ ഉടമ്പടിയില്‍ ഒപ്പുവെപ്പിക്കുകയായിരുന്നു. എന്റെ
ഹൃദയരക്തംകൊണ്ടാണ് ഞാന്‍ ഒപ്പുവയ്ക്കുന്നത് എന്നാണ് വിശാഖം തിരുനാള്‍
മാര്‍ത്താണ്ഡവര്‍മ വ്യസനത്തോടെ ഈ കരാറിനെ വിശേഷിപ്പിച്ചത്.
പെരിയാ ര്‍ പാട്ടക്കരാര്‍
1886 ഒക്ടോബര്‍ 29നാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മിക്കാനുള്ള പെരിയാര്‍
പാട്ടക്കരാര്‍ (Periyar lease deed) ഒപ്പുവക്കപ്പെട്ടത്. തിരുവിതാംകൂറിനു
വേണ്ടി വി.രാമ അയ്യങ്കാരും മദിരാശിക്കുവേണ്ടി സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ ചൈല്‍ഡ് ഹാനിംഗ്ടണുമാണ് കരാറ് ഒപ്പിട്ടത്. പെരിയാര്‍ നദിയുടെ ഏറ്റവും ആഴം
കൂടിയ അടിത്തട്ടില്‍ നിന്ന് 155 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളില്‍
വരെ ഉയരുന്ന വെള്ളം ഉപയോഗപ്പെടൂത്താമെന്നായിരുന്നു കരാര്‍ . ഈ വെള്ളം
ഉപയോഗപ്പെടുത്താനുള്ള അണക്കെട്ടിന്റെ നിര്‍ മ്മാണപ്രവര്‍തനങ്ങൾക്ക് കരാര്‍
പ്രകാരം മദിരാശി സര്‍ക്കാറിനെ അനുവദിക്കുന്നു. നദിയുടെ 155 അടി ഉയരത്തില്‍
സ്ഥിതിചെയ്യുന്ന 8000 ഏക്കര്‍ സ്ഥലവും നിര്‍മ്മാണത്തിനായി 100 ഏക്കര്‍
സ്ഥലവുമാണ് പാട്ടമായി നല്‍കിയിരിക്കുന്നത്. 999 വര്‍ഷത്തേക്കാണ് കരാര്‍ .
മദ്രാസ് സര്‍ക്കാര്‍ കരാര്‍ പുതുക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ വീണ്ടും 999
വര്‍ഷത്തേക്ക് കരാര്‍ നല്‍കേണ്ടിവരും. പാട്ടത്തുകയായി ഏക്കറിനു 5 രൂപതോതില്‍ 40,000
രൂപ വര്‍ഷം തോറും തിരുവിതാംകൂറിനു ലഭിക്കും .
വെള്ളം മദ്രാസ് സംസ്ഥാനത്തിലെ മധുര, രാമനാഥപുരം എന്നീ ജില്ലകളിലെ
ജലസേചനത്തനായി ഉപയോഗിക്കുമെന്നാണ് വ്യവസ്ഥ. കരാറിന്റെ കാര്യത്തില്‍
തര്‍ക്കമുണ്ടായാല്‍ ഇരുഭാഗത്തുനിന്നുമുള്ള ഓരോ മദ്ധ്യസ്ഥന്മാരോ അമ്പയര്‍മാരോ ഉള്‍പ്പെടുന്ന ട്രൈബ്യൂണലിനു വിടാം.
നി ര്‍മ്മാണം
1887 സെപ്റ്റംബറി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങി, 1896
ഫെബ്രുവരിയില്‍
പൂര്‍ത്തിയാക്കി. ആദ്യത്തെ അണക്കെട്ട് നിര്‍മ്മിച്ച് തൊട്ടടുത്ത
വെള്ളപ്പൊക്കത്തില്‍ തന്നെ ഒലിച്ചുപോയി . പിന്നീട് കല്ലും സുര്‍ക്കി
ചേരുവയും
ഉപയോഗിച്ച് പുതിയ അണക്കെട്ടുണ്ടാക്കുകയായിരുന്നു. ബ്രിട്ടീഷ് ആര്‍മിയിലെ
നിര്‍ മ്മാണവിദഗ്ദരും തൊഴിലാളികളും ചേര്‍ന്നാണ് ഇന്നത്തെ അണക്കെട്ട്
നിര്‍മ്മിച്ചിട്ടുള്ളത്. ഇതോടെ പെരിയാര്‍ തടാകവും രൂപം കൊണ്ടു. വെള്ളം
വൈഗൈയിലേക്ക് ഒഴുകിത്തുടങ്ങി.
മദിരാശി സര്‍ക്കാരിന്റെ ഗവര്‍ണര്‍ കന്നിമാരപ്രഭുവാണ് മരം മുറിച്ച് പദ്ധതി
ഉദ്ഘാടനം ചെയ്തത്. തേക്കടിയില്‍ കാര്യാദര്‍ശികള്‍ക്കായുള്ള തമ്പുകളും
തൊഴിലാളികള്‍ക്ക് തങ്ങാനുള്ള തമ്പുകളും ഉണ്ടാക്കി. കൂറ്റന്‍ മരങ്ങള്‍
മുറിക്കുന്നതു തന്നെ ഭഗീരഥപ്രയത്നമായിരുന്നു. രാമനാഥപുരത്തു നിന്നാണ്
തൊഴിലാളികള്‍ ആദ്യം എത്തിയത്. ദിവസം ആറണയായിരുന്നു (38 പൈസ) കൂലി. എന്നാല്‍
മലമ്പനിയും മറ്റും ഭീഷണിയുയര്‍ത്തിയപ്പോള്‍ കമ്പം, തിരുനെല്‍വേലി
എന്നിവടങ്ങളില്‍
നിന്നും തൊഴിലാളികളെ കൊണ്ടുവരേണ്ടിവന്നു. കൊച്ചിയില്‍ നിന്ന് പോര്‍ത്തുഗീസ്
ആശാരിമാരും ഗുജറാത്തിലെ കച്ച്, കോയമ്പത്തൂര്‍ എന്നിവടങ്ങളില്‍ നിന്നും
കുമ്മായം
തേപ്പുകാരേയും കൊണ്ടുവന്നു. അണക്കെട്ട് സ്ഥാപിക്കേണടത്തെ പാറതുരക്കാനായി
കൈകൊണ്ട് തുരക്കുന്ന തിരുപ്പുളിയന്ത്രങ്ങള്‍ ഉപയോഗിച്ചു നോക്കിയെങ്കിലും
സമയം
കൂടുതല്‍ എടുക്കുന്നതിനാല്‍ യന്ത്രവല്‍കൃതകടച്ചില്‍ ഉപകരണങ്ങള്‍ താമസിയാതെ
ഉപയോഗിച്ചു തുടങ്ങി.
1798ല്‍ രാമനാട് ഭരിച്ചിരുന്ന രാജാവാണ് പെരിയാറിലെ ജലം അണ നിര്‍മ്മിച്ച്
മധുര,രാമനാട് എന്നിവിടങ്ങളിലേയ്ക്ക് തിരിച്ചുവിടാനുള്ള ആദ്യപദ്ധതി
ആവിഷ്ക്കരിച്ചത്.ഇതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ ആരംഭിയ്ക്കുന്നത് 1867ല്‍
ആണ്.ബ്രിട്ടീഷ് പട്ടാള ഉദ്യോഗസ്ഥനായ മേജര്‍ റീവ്സാണ് 152അടിഉയരത്തില്‍ പ്രസ്തുത
ആവശ്യത്തിനായി ഡാം നിര്‍ മ്മിച്ചത്.അടിത്തറയില്‍ 140അടി വീതിയിലാരംഭിച്ച്
മുകള്‍പ്പരപ്പില്‍ 8അടിയായി ചുരുങ്ങുന്ന വിധത്തില്‍ നിര്‍ മ്മിച്ചു.പ്രധാന
അണക്കെട്ടിന്റെ വലതുകരയില്‍ മല തുരന്നുണ്ടാക്കിയ ചാലിലെ പാറക്കെട്ടില്‍ 136അടി
ഉയരത്തില്‍ ഒഴുകാന്‍ 10സ്പില്‍വേകളും നിര്‍മ്മിച്ചു.1887ല്‍ ആരംഭിച്ച പദ്ധതി 65ലക്ഷം
രൂപ ചെലവഴിച്ചാണ് 1895ല്‍ പൂര്‍ത്തിയാവുന്നത്.50വര്‍ഷമായിരുന്നു ഈ അണക്കെട്ടിന്റെ
ആയുസ്സായി എന്‍ജീനിയറായ പെനിക്വിക്ക് നിര്‍ണ്ണയിച്ചത്.
വിവാദം
തമിഴ്‌നാട് ഭരണകൂടം അണക്കെട്ടില്‍ സംഭരിക്കാവുന്ന ജലത്തിന്റെ അളവ്
കൂട്ടണമെന്ന് തുടര്‍ച്ചയായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. എന്നാല്‍ ഇത്രയും
പഴയ ഒരു അണക്കെട്ടിന്റെ താഴെയുള്ള പ്രദേശത്ത് ജീവിച്ചിരിക്കുന്നുവര്‍ക്ക് അത്
ഭീഷണിയാകുമെന്നാണ് കേരളത്തിന്റെ വാദം. നിയമപരമായുള്ള പോരാട്ടങ്ങളിലെല്ലാം
തമിഴ്‌നാടിനായിരുന്നു വിജയം. ഇന്ത്യന്‍ പരമോന്നതകോടതി 2006-ല്‍ നല്‍കിയ
വിധിപ്രകാരം തമിഴ്‌നാടിന് കേരളം കൂടുതല്‍ ജലം സംഭരിക്കാനുള്ള സൗകര്യം
ചെയ്തുകൊടുക്കേണ്ടതാണ്. എന്നാല്‍ കേരളം ഇതിനെതിരേ നിയമസഭയില്‍ പാസ്സാക്കിയ ബില്‍
കോടതി ഭരണഘടനാ വിരുദ്ധമെന്നു കാട്ടി തടയുകയും ചെയ്തു.
ഇന്ത്യ സ്വതന്ത്രയായതിനുശേഷവും അതിനുമുമ്പുള്ള കരാര്‍ ഉപയോഗിച്ച് തമിഴ്‌നാട്
ഇവിടുത്തെ ജലം കേരളവുമായുള്ള ഒരു സമവായത്തിനു പുറത്ത്
ഉപയോഗിച്ചുകൊണ്ടിരുന്നു. പിന്നീട് തമിഴ്‌നാട് ഈ ജലത്തില്‍ വൈദ്യുതി
ഉത്പാദിപ്പിക്കാനും തുടങ്ങി. 1976-ല്‍ സി. അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്ന
കാലത്ത് 1886-ലെ കരാറിനെ യാതൊരു ഉപാധികളും കൂടാതെ പുതുക്കി. 1979-ല്‍
പ്രദേശത്തു നടന്ന ചെറിയഭൂമികുലുക്കങ്ങള്‍ ഇവിടുത്തെ ജനങ്ങളെ
പരിഭ്രാന്തിയിലാക്കി. തുടര്‍ന്ന് കേന്ദ്ര ഭൌമശാസ്ത്രപഠന കേന്ദ്രം നടത്തിയ
പഠനം അണക്കെട്ടിന് റിക്ടര്‍ മാനകത്തില്‍ ആറുവരുന്ന ഭൂകമ്പത്തെ താങ്ങാൻ
കെല്‍പില്ലെന്നു റിപ്പോര്‍ട്ടു നല്‍കി. തുടര്‍ന്ന് അക്കാലത്തെ ജലനിരപ്പായ 142.2 അടി
എന്ന ജലനിരപ്പില്‍ നിന്നും തമിഴ്‌നാട് ജലനിരപ്പ് 136 അടിയായി കുറച്ചു.
ജനങ്ങളിലുണ്ടായ പരിഭ്രാന്തി കേരളത്തിനെ 1976-ല്‍ ഉണ്ടാക്കിയ കരാറില്‍ നിന്നും
പിന്നോട്ടുപോകുവാൻ കേരളത്തെ പ്രേരിപ്പിച്ചു. ഇതു തമിഴ്‌നാട് തുടര്‍ച്ചയായി
ചോദ്യം ചെയ്യുകയും, കൂടുതല്‍ ജലം ആവശ്യപ്പെടുകയും കൂടുതല്‍ പ്രദേശങ്ങൾ
മുല്ലപ്പെരിയാര്‍ ജലമുപയോഗിച്ച് ജലസേചനം നടത്തുകയും കൂടുതല്‍ വൈദ്യുതി
ഉത്പാദിപ്പിക്കാനുള്ള പദ്ധതികള്‍ ഉണ്ടാക്കുകയും ചെയ്തു. തുടര്‍ന്ന് കേരളം
ജനങ്ങളുടെ സുരക്ഷയ്ക്കു പുറമേ പെരിയാര്‍ വന്യജീവിസങ്കേതത്തിലുണ്ടാകുന്ന
ജൈവജാലനഷ്ടമെന്ന പരിസ്ഥിതിപ്രശ്നം കൂടി മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍
ഉൾപ്പെടുത്തി.
കേരളം ജലം നല്‍കാന്‍ വിസമ്മതം ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല. അവര്‍ ജനങ്ങളുടെ
ജീവനുള്ള ഭീഷണിമാത്രമാണ് എതിര്‍പ്പിനുള്ള കാരണമായി കാട്ടുന്നത്. ഒരു സാധാരണ
അണക്കെട്ടിന്റെ ആയുസ്സ് 50 മുതല്‍ 60 വര്‍ഷം വരെയാണെന്നും നൂറുവയസ്സുകഴിഞ്ഞതും
പഴയസാങ്കേതികവിദ്യ ഉപയോഗിച്ചു പണിഞ്ഞതുമായ മുല്ലപ്പെരിയാര്‍ അണക്കെട്ട്
പൊളിച്ചുപണിയെണമെന്നുമാണ് കേരളത്തിന്റെ ആവശ്യം.
മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മാത്രം കൈകാര്യം
ചെയ്യാന്‍ സംസ്ഥാനത്ത് സെല്‍ രൂപവത്‌കരിച്ചു. ഇതുവരെ അന്തസ്സംസ്ഥാന
നദീജലത്തര്‍ക്കങ്ങളും ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരിഹരിക്കാനുള്ള
സംവിധാനത്തിന്‍ കീഴിലായിരുന്നു മുല്ലപ്പെരിയാര്‍ വിഷയവും. അണക്കെട്ടിന്റെ
ചരിത്രരേഖകള്‍, നിയമനടപടികളുടെ വിശദാംശങ്ങള്‍ തുടങ്ങി എല്ലാക്കാര്യങ്ങളും ഒരു
സംവിധാനത്തില്‍ കീഴില്‍ കൊണ്ടുവരികയും പരിശോധിക്കുകയുമാണ് സെല്ലിന്റെ
പ്രധാനദൗത്യം. അണക്കെട്ടു സംബന്ധിച്ച് 1860 മുതലുള്ള രേഖകള്‍ തമിഴ്‌നാട്
ഒരൊറ്റ സംവിധാനത്തില്‍ കീഴിലാണ് സൂക്ഷിച്ചിരിക്കുന്നത്. കേരളത്തിലുള്ള
രേഖകളാകട്ടെ ജലവിഭവവകുപ്പിലും വൈദ്യുതിവകുപ്പിലും ആര്‍ക്കൈവ്‌സിലും മറ്റു
പലയിടങ്ങളിലുമൊക്കെയാണ്. അത് കേരളത്തിന്റെ കേസ് നടത്തിപ്പിനെ പലവട്ടം
ബാധിക്കുകയുണ്ടായി. കേസിന്റെ നടത്തിപ്പിന് ആവശ്യമായ സഹായങ്ങളെല്ലാം
നല്‍കുകയെന്നത് പുതിയ സെല്ലിന്റെ ദൗത്യത്തില്‍പ്പെടും.
അണക്കെട്ടിന്റെ അവസ്ഥ
2000-ല്‍ പദ്ധതിപ്രദേശത്തുണ്ടായ ഭൂമികുലുക്കത്തോടു കൂടിയാണ് കേരളത്തിന്റെ ആശങ്കകള്‍ ശതഗുണീഭവിച്ചത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതിചെയ്യുന്നത് ഭ്രംശരേഖകള്‍ക്കുമുകളിലാണെന്നും ചില പഠനങ്ങള്‍ പറയുന്നു. അണക്കെട്ട് സുരക്ഷിതമാണെന്ന് തമിഴ്‌നാട് അവകാശപ്പെടുമ്പോള്‍ അത് ഭീതിജനകമാണെന്ന് കേരളം പറയുന്നു. സഹായക അണക്കെട്ടായ ബേബി ഡാമും ഭീതിജനകമാണെന്നാണ് കേരളത്തിന്റെ വാദം. എന്നാല്‍ അണക്കെട്ട് 1922-ലും, 1965-ലും സിമന്റുപയോഗിച്ച് ബലപ്പെടുത്തിയെന്നും ഭയപ്പെടാനൊന്നുമില്ലന്നും തമിഴ്നാടിന്റെ മുഖ്യ എഞ്ചിനീയര്‍ പറയുമ്പോള്‍ സിമന്റ് പഴയ സുര്‍ക്കിക്കൂട്ടില്‍ വേണ്ടത്ര ചേരില്ലെന്ന് കേരളത്തിലെ വിദഗ്ദ്ധര്‍ പറയുന്നു. 1902-ല്‍ തന്നെ അണക്കെട്ട് നിര്‍മ്മാണത്തിന്റെ പ്രധാന കൂട്ടായ ചുണ്ണാമ്പ് ,വര്‍ഷം 30.48 ടല്‍ വീതം നഷ്ടപ്പെടുന്നുണ്ടായിരുന്നെന്നും ഇപ്പോള്‍ അത് അനേകം ഇരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ടാകുമെന്നുമാണ് കേരളത്തിന്റെ വാദം. 1979- 81 കാലഘട്ടത്തില്‍ നടത്തിയ ബലപ്പെടുത്തല്‍ അണക്കെട്ടിന് ബലക്ഷയം ആണ് വരുത്തിവെച്ചത് എന്ന് ഇതിനെക്കുറിച്ച് പഠിച്ച എം.ശശിധരന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അണക്കെട്ടിന്റെ ചുറ്റളവില്‍ റിക്ടര്‍ സ്കെയിലില്‍ നാലിനു മുകളില്‍ വരുന്ന ഭൂകമ്പങ്ങള്‍ അണക്കെട്ടിന് ഗുരുതര ഭീഷണിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.താല്‍ക്കാലിക ബലപ്പെടുത്തല്‍ ഇനി നിലനില്‍ക്കില്ലെന്നും , മറിച്ച് പുതിയ ഡാം മാത്രമാണ് പരിഹാരം എന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട് 2006 നവംബര്‍ 24-ല്‍ അണക്കെട്ടിന്റെ സുരക്ഷയെ സംബന്ധിച്ച് പഠിക്കാന്‍ നാവികസേനാവൃന്തങ്ങള്‍ എത്തിയെങ്കിലും കേന്ദ്രനിര്‍ദ്ദേശത്തെ തുടര്‍ന്ന് അവര്‍ പഠനം നടത്താതെ മടങ്ങുകയായിരുന്നു.
ഒരു ദുരന്തം സംഭവിച്ചാല്‍ .....
ഏതെങ്കിലും കാരണവശാല്‍ മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ ലോകം സാക്ഷ്യം വഹിക്കാന്‍ പോകുന്നത് മാരകമായ ഉന്മൂലനം ആയിരിക്കും .മാരകമായ വെള്ളപ്പാച്ചിലില്‍ താഴ്‌ന്ന പ്രദേശങ്ങളായ വള്ളക്കടവ് , വണ്ടിപ്പെര്രിയാര്‍ ,കീരിക്കര , മ്ലാമല , ചപ്പാത്ത് , ഉപ്പുതറ , അയ്യപ്പന്‍ കോയില്‍ , ഇരട്ടിയാര്‍ എന്നീ ഗ്രാമങ്ങള്‍ തുടച്ചുനീക്കപ്പെടും .കാലവര്‍ഷ സമയത്താണ് ഈ ദുരന്തം സംഭവിക്കുന്നത് എങ്കില്‍ ഇത് ഇടുക്കി ഡാമിനെ വരെ ബാധിക്കാം ..അങ്ങനെ സംഭവിച്ചാല്‍ ഇടുക്കി ,കോട്ടയം , ഏറണാകുളം, ആലപ്പുഴ ,തൃശൂര്‍ എന്നീ ജില്ലകള്‍ കൂടി പ്രളയത്തിലാകും ..
2000-ല്‍ പദ്ധതിപ്രദേശത്തുണ്ടായ ഭൂമികുലുക്കത്തോടു കൂടിയാണ് കേരളത്തിന്റെ ആശങ്കകള്‍ ശതഗുണീഭവിച്ചത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതിചെയ്യുന്നത് ഭ്രംശരേഖകള്‍ക്കുമുകളിലാണെന്നും ചില പഠനങ്ങള്‍ പറയുന്നു. അണക്കെട്ട് സുരക്ഷിതമാണെന്ന് തമിഴ്‌നാട് അവകാശപ്പെടുമ്പോള്‍ അത് ഭീതിജനകമാണെന്ന് കേരളം പറയുന്നു. സഹായക അണക്കെട്ടായ ബേബി ഡാമും ഭീതിജനകമാണെന്നാണ് കേരളത്തിന്റെ വാദം. എന്നാല്‍ അണക്കെട്ട് 1922-ലും, 1965-ലും സിമന്റുപയോഗിച്ച് ബലപ്പെടുത്തിയെന്നും ഭയപ്പെടാനൊന്നുമില്ലന്നും തമിഴ്നാടിന്റെ മുഖ്യ എഞ്ചിനീയര്‍ പറയുമ്പോള്‍ സിമന്റ് പഴയ സുര്‍ക്കിക്കൂട്ടില്‍ വേണ്ടത്ര ചേരില്ലെന്ന് കേരളത്തിലെ വിദഗ്ദ്ധര്‍ പറയുന്നു. 1902-ല്‍ തന്നെ അണക്കെട്ട് നിര്‍മ്മാണത്തിന്റെ പ്രധാന കൂട്ടായ ചുണ്ണാമ്പ് ,വര്‍ഷം 30.48 ടല്‍ വീതം നഷ്ടപ്പെടുന്നുണ്ടായിരുന്നെന്നും ഇപ്പോള്‍ അത് അനേകം ഇരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ടാകുമെന്നുമാണ് കേരളത്തിന്റെ വാദം. 1979- 81 കാലഘട്ടത്തില്‍ നടത്തിയ ബലപ്പെടുത്തല്‍ അണക്കെട്ടിന് ബലക്ഷയം ആണ് വരുത്തിവെച്ചത് എന്ന് ഇതിനെക്കുറിച്ച് പഠിച്ച എം.ശശിധരന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അണക്കെട്ടിന്റെ ചുറ്റളവില്‍ റിക്ടര്‍ സ്കെയിലില്‍ നാലിനു മുകളില്‍ വരുന്ന ഭൂകമ്പങ്ങള്‍ അണക്കെട്ടിന് ഗുരുതര ഭീഷണിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.താല്‍ക്കാലിക ബലപ്പെടുത്തല്‍ ഇനി നിലനില്‍ക്കില്ലെന്നും , മറിച്ച് പുതിയ ഡാം മാത്രമാണ് പരിഹാരം എന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട് 2006 നവംബര്‍ 24-ല്‍ അണക്കെട്ടിന്റെ സുരക്ഷയെ സംബന്ധിച്ച് പഠിക്കാന്‍ നാവികസേനാവൃന്തങ്ങള്‍ എത്തിയെങ്കിലും കേന്ദ്രനിര്‍ദ്ദേശത്തെ തുടര്‍ന്ന് അവര്‍ പഠനം നടത്താതെ മടങ്ങുകയായിരുന്നു.
ഒരു ദുരന്തം സംഭവിച്ചാല്‍ .....
ഏതെങ്കിലും കാരണവശാല്‍ മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ ലോകം സാക്ഷ്യം വഹിക്കാന്‍ പോകുന്നത് മാരകമായ ഉന്മൂലനം ആയിരിക്കും .മാരകമായ വെള്ളപ്പാച്ചിലില്‍ താഴ്‌ന്ന പ്രദേശങ്ങളായ വള്ളക്കടവ് , വണ്ടിപ്പെര്രിയാര്‍ ,കീരിക്കര , മ്ലാമല , ചപ്പാത്ത് , ഉപ്പുതറ , അയ്യപ്പന്‍ കോയില്‍ , ഇരട്ടിയാര്‍ എന്നീ ഗ്രാമങ്ങള്‍ തുടച്ചുനീക്കപ്പെടും .കാലവര്‍ഷ സമയത്താണ് ഈ ദുരന്തം സംഭവിക്കുന്നത് എങ്കില്‍ ഇത് ഇടുക്കി ഡാമിനെ വരെ ബാധിക്കാം ..അങ്ങനെ സംഭവിച്ചാല്‍ ഇടുക്കി ,കോട്ടയം , ഏറണാകുളം, ആലപ്പുഴ ,തൃശൂര്‍ എന്നീ ജില്ലകള്‍ കൂടി പ്രളയത്തിലാകും ..
മുല്ലപ്പെരിയാര്‍ വിഷയം രണ്ടു ദേശങ്ങള്‍ തമ്മിലുള്ള വൈകാരിക പ്രശ്നത്തിലേക്ക് വഴി തുറക്കുമ്പോള്‍ ഒരു മലയാളി എന്ന നിലയില്‍, അതിലുപരി മുപ്പതിയഞ്ച് ലക്ഷം ജനങ്ങളുടെ ജീവിതം കുരുതി കൊടുക്കാന്‍ ഒരുങ്ങുന്ന തമിഴ്നാടിന്റെ നെറികെട്ട വാശിക്കെതിരെ ഒരു മനുഷ്യ ജീവി എന്ന നിലയില്‍ ഞാനും പ്രതിക്ഷേധിക്കുന്നു മുല്ലപ്പെരിയാരിന്റെ ചരിത്രവും സത്യവും അറിയേണ്ടത് ഓരോരുത്തരുടെയും കടമ തന്നെ ആണ്..വിക്കിപീഡിയ യിലെ ലേഖനം ചില ചെറിയ മാറ്റങ്ങളോടെ ഇവിടെ ഞാന്‍ പോസ്റ്റ് ചെയ്യുന്നു .താല്പര്യമുള്ളവര്‍ക്ക് വായിക്കാം ..
No comments:
Post a Comment