Sunday, 28 October 2012

താറാവ്





അന്ന് തുലാം ഒന്നാം തിയ്യതി ആയിരുന്നു , ഇടിയും , മിന്നലും കൂടിക്കലര്ന്ന മഴയിലുടെ ഒരു കണക്കിനാണ് വീട്ടില്‍  എത്തിയത് . നനഞ്ഞ ഉടുപ്പുകള്‍  മാറ്റുന്നതിനിടയില്‍ സുമ വന്നു പറഞ്ഞു

 " നമ്മുടെ താറാവ് ഒന്ന് രണ്ടു തവണ വന്നിരുന്നു , ഒന്നും പറയാതെ പെട്ടെന്ന് തന്നെ പോയി , എന്തോ പ്രശ്നം ഉണ്ടെന്നു തോന്നി ". 

"ശരി നീ പോയി ചായ എടുക്കു , തണുത്തിട്ട് വയ്യ". 

ശെടാ, ഞാന്‍ പലവട്ടം സുമയോട് പറഞ്ഞിട്ടുള്ളതാണ് അവനെ താറാവ് എന്ന് വിളിക്കരുത് എന്ന് . എന്നാലും എന്തായിരിക്കും...
ഒന്നവന്റെ വീട് വരെ പോകാം എന്ന് കരുതി കൈലി ഉടുക്കുമ്പോള് സുമ ചായ കൊണ്ടുവന്നു .

" എന്തിനാ ഈ മഴയത്ത്, നാളെ അവുധിയല്ലേ , അപ്പൊ കാണാം ". 

അവളെ ഒന്ന് തറപ്പിച്ചു നോക്കിയിട്ട് മഴയിലേക്കിറങ്ങി .അവന്റെ വീട്ടിലേക്കു അത്ര ദൂരം ഇല്ലെങ്കിലും , തൊട്ടു വരമ്പിലൂടെ നടക്കാന്‍ നന്നേ പാടുപെട്ടു .എന്നെ കണ്ട ഉടന് വെളിയിലേക്ക് ഓടിവന്നു 

 ' എന്തിനാ കുഞ്ഞേ മഴ നനയുന്നത് , ഞാന്‍ അങ്ങോട്ട് വരികയല്ലേ . 

"അത് സാരമില്ല ചേട്ടാ , ഞാന്‍ ആകെ സങ്കടത്തിലാണ് ". 

"നീ എന്താ പ്രശ്നം എന്ന് പറയൂ ".
"ചേട്ടന് അകത്തോട്ട് കയറി ഇരിക്ക് , കുറെ സംസാരിക്കാനുണ്ട് ". 
അവന്‍ സംസാരിച്ചു തുടങ്ങി ..എല്ലാവരും അവനെ താറാവ് എന്ന് വിളിക്കുന്നത് ഒരു കണക്കിന് അവനിഷ്ട്ടമാണ് , കാരണം താറാവുകളെ അവനൊത്തിരി ഇഷ്ട്ടമാണ് . നാട്ടിലുള്ള എല്ലാവരും ആദ്യമൊക്കെ പറഞ്ഞു , കുഞ്ഞേ താറാവിനെ വളര്ത്തേണ്ട , വസന്ത രോഗം വന്നാല് എല്ലാം ഒറ്റ അടിക്കു ചത്ത് പോകും എന്നെല്ലാം , പക്ഷെ കുഞ്ഞുഅതിനൊന്നും ചെവി കൊടുത്തില്ല .വയ്പിന്‍ കരയില് പോയി പല പ്രാവശ്യമായി അഞ്ഞൂറ് താറാവ് കുഞ്ഞുങ്ങളെ കൊണ്ടുവന്നു .എല്ലാദിവസവും അതി രാവിലെ താറാവുകളെ കായലില്‍  ഇറക്കി വിടും ,എന്നിട്ട് ചെറിയ കൊതുമ്പു വഞ്ചിയില്‍ അതിനെ എല്ലാം ചുറ്റി വഞ്ചി തുഴയും . താറാവുകളെ കൂട്ടില്‍ കയറ്റുന്ന സമയം വളരെ കൃത്യമാണ് ,കാരണം ജന ശധാബ്ധി എക്സ്പ്രസ്സ് കുഞ്ഞിന്റെ വീടിനു മുന്നിലൂടെയാണ് പാഞ്ഞു പോകുന്നത് , അതൊരിക്കലും സമയം തെറ്റിക്കാറില്ല. ആറു മാസം കൊണ്ട് താറാവുകള് എല്ലാം മുട്ടയിടാന്‍ തുടങ്ങി . കുഞ്ഞിനു പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷം ആയിരുന്നു. എങ്ങനെ പോയാലും ഇരുന്നൂറു മുട്ടയെങ്കിലും ദിവസവും കിട്ടും. ഒരു കാര്യം  മാത്രം കുഞ്ഞു ചെയ്യില്ലായിരുന്നു , ഇറച്ചിക്കായി  താറാവിനെ വില്ക്കില്ലായിരുന്നു, അതിനു പലര്ക്കും അവനോടു കെറുവ് ഉണ്ടായിരുന്നു .പൂവന്‍ താറാവ് ആകെ ഇരുപതെണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളു , അതില് അവനിഷ്ടപെട്ട താറാവിനെ അവന്‍ കണ്ണന്‍ എന്നാണ് വിളിച്ചിരുന്നത് , കുഞ്ഞിന്റെ
കേട്ടിയോള്ക്ക് അതത്ര പിടിച്ചില്ലെങ്കിലും , കുഞ്ഞു അത് കാര്ര്യമാക്കിയില്ല . പ്രശ്നം അതൊന്നുമല്ല , രണ്ടു ദിവസമായി അവന്റെ കണ്ണന്‍ താറാവിനേയും, ഒരു പിട താറാവിനേയും കാണാനില്ല .കുഞ്ഞു രണ്ടു ദിവസമായി ഉറങ്ങിയിട്ട് , മറ്റു താറാവുകളെ കായലില്‍ മേയ്ക്കാനുംകൊണ്ട് പോകുന്നില്ല ... ജന ശധാബ്ധി എക്സ്പ്രസ്സ് മാത്രം കൃത്യമായിഓടിക്കൊണ്ടിരുന്നു . ഞാന്‍ പറഞ്ഞു ,
"കുഞ്ഞേ നീ മക്കള് ഒളിച്ചോടിയത് പോലെ ഇരുന്നു സമയം കളയല്ലേ , ബാക്കിയുള്ള താറാവിനെ ശ്രദ്ധിക്കു."
"അതല്ല സാറെ അവ അങ്ങനെ ഒളിച്ചു പോയതൊന്നും അല്ല , ആരോതട്ടിക്കൊണ്ടു പോയതാണ് , ഞാന്‍ കണ്ടു പിടിക്കും , അപ്പോഴാണ് അവന്മാര് കുഞ്ഞിനെ ശരിക്കും അറിയൂ ". 

"എന്താ കുഞ്ഞേ , ആരു കൊണ്ട് പോകാനാണ് ". 

"സാറ് കണ്ടിട്ടില്ലേ , എന്നെ താറാവ് എന്ന് വിളിച്ചു കളിയാക്കുന്ന കുറെ എന്താരവന്മാര് , അതില് ആ തൊമ്മന്‍ ചേട്ടന്റെ മോന്‍ ഇല്ലേ , ആ നാശം പിടിച്ച ജിമ്മി , അവനായിരിക്കും ഇതിനു പിന്നില് ."
 "ഏയ് , അവന്‍ ചെയ്യില്ല , ഏതായാലും നീ എല്ലാ ദിവസവും രാത്രി കരുതിയിരിക്കണം ,

നമുക്ക് കണ്ടു പിടിക്കാം ."ഞാന്‍ ഇറങ്ങുകയാണ് ." മഴ തോര്ന്നു തുടങ്ങി ,

മനസ്സില്‍  അപ്പോഴും കുഞ്ഞിന്റെ എല്ലാം നഷ്ട്ടപെട്ടത് പോലെയുള്ള മുഖം ആയിരുന്നു . ഒന്നുറക്കം പിടിച്ചു തുടങ്ങിയെ ഉള്ളു , കാള്ളിംഗ് ബെല്ല്  തുടരെ അടിക്കുന്നത് കേട്ടാണ് ചാടി എഴുന്നേറ്റത്..വാതില്‍ തുറന്നപ്പോള്‍ പേടിച്ചു വിറച്ചു നില്ക്കുന്ന കുഞ്ഞു .
 " എന്താടാ .."
'സാറെ , ആളെ പിടികിട്ടി , ഞാന്‍ പറഞ്ഞ ജിമ്മിയല്ല ,
ഒരു മലമ്പാമ്പ് , ഒരു താറാവിനെ വിഴുങ്ങി അവിടെ കൂട്ടില്‍ കിടക്കുന്നു ,എനിക്ക് പേടിയാകുന്നു സാറെ , ഇനി എന്താ ചെയ്യുക , എല്ലാത്തിനെയും പാമ്പ് തിന്നു തീര്ക്കും ..
"നീ സമാധാനിക്ക്, ഞാന്‍ ജിമ്മിയെ ഒന്ന് വിളിച്ചു നോക്കട്ടെ , അവന്റെ വീട്ടില് നാടന്‍  തോക്കുണ്ട് ". 
വളരെ പെട്ടെന്ന് ആളുകള് ഓടിക്കൂടി , ജിമ്മി തോക്കുമായി വന്നു ..ജിമ്മി കുഞ്ഞിനോട് പറഞ്ഞു 
" എന്നാലും ഞാന്‍ താറാവിനെ കട്ടു എന്ന് ചേട്ടന്‍ പറഞ്ഞില്ലേ , ഞാന്‍ വെടി വെക്കാം പക്ഷെ ഒരു കണ്ടിഷന്‍ , പാമ്പിനെ ഞാന്‍ എടുക്കും . " 

ഞാന്‍ വല്ലാതെയായി , ഇവനെന്തിനാണ് പാമ്പിനെ , 

" ബെന്നി നിനക്കെന്തിനാടാ പാമ്പിനെ ". 

അവന്റെ ഉത്തരം വളരെ ലളിതമായിരുന്നു , 

" പെരുമ്പാമ്പിന്റെ ഇറച്ചി താറാവ് ഇരച്യേക്കാള് ഉഗ്രനാണ് , ഏതായാലും കുഞ്ഞു ചേട്ടന്‍ അതില്‍  നിന്ന് ഒരു പീസ് എങ്കിലും കഴിക്കണം ".

കുഞ്ഞു മറുപടി ഒന്നും പറഞ്ഞില്ല ...

 എന്നാലും പാമ്പ് എന്നോട് ഈ ചതി ചെയ്തല്ലോ ....

4 comments:

  1. നാടൻ കഥ കൊള്ളാം.

    ഇത് പാരഗ്രാഫ് തിരിച്ച് അല്പം സ്പെയ്സ് ഇട്ട് പോസ്റ്റ് ചെയ്താൽ വായനാ സുഖം കൂടും.

    ഭാവുകങ്ങൾ!

    ReplyDelete
  2. നന്ദി ജയന്‍ , നാന്‍ പുതിയ ബ്ലോഗ്ഗര്‍ ആണ് , അതിന്റെതായ പ്രശ്നം ...

    ReplyDelete
  3. കഥ കൊള്ളാം... ഇതു നടന്ന കഥ ആണോ. ??

    ReplyDelete
  4. അതെ ..നടന്നതും , കണ്ടതുമായ കഥ ...കുഞ്ഞി ഇപ്പോഴും ജീവിച്ചിരിക്കുന്നു ..കുറെ താറാവുമായി ..

    ReplyDelete