Saturday, 20 October 2012

നാം ചാരനാക്കി..

നമ്പി നാരായണന് എന്ന ശാസ്ത്രജ്ഞനെ നാം ചാരനാക്കി ആയിരത്തി തൊള്ളായിരത്തി അറുപത്താറില് നമ്പി നാരായണന് വിക്രം സാരാബായിയും, അബ്ദുല് കലാമിനും ഒപ്പം ഇന്ത്യന് ബഹിരാകാശ ഗവേഷണ കേന്ദ്രത്തില് ജോലിക്ക് പ്രവേശിക്കുമ്പോള് ഇന്ത്യ ബഹിരാകാശ ഗവേഷണ രംഗത്ത് പിച്ച വെച്ച് നടക്കുന്ന ഒരു കുട്ടിയായിരുന്നു . അമേരിക്കയും , റഷ്യയും മാത്രം കയ്യാളിയിരുന്ന ഈ രംഗത്ത് ഇന്ത്യക്ക് സ്വന്തമായി പറയാന് ഒന്നും തന്നെ ഇല്ലായിരുന്നു . പക്ഷെ വിക്രം സാരാഭായി എന്ന വലിയ മനുഷ്യന്റ്റെ മനസ്സില് ഉരുത്തിരിഞ്ഞ ബഹിരാകാശ ഗവേഷണ ചിന്തകള് തിരുവനന്തപുരം എന്ന പട്ടണത്തിലെ കടലോര ഗ്രാമമായ തുമ്പയില് എത്തിപ്പെട്ടത് വളരെ യാദൃചികമായിരുന്നില്ല ...ഭൂമധ്യ രേഖക്ക് വളരെ അടുത്തായത് കാരണം ബഹിരാകാശ ഗവേഷണത്തിന് ഏറ്റവും പറ്റിയതും , കേരളത്തിന്റ്റെ പ്രകൃതി രമനീയതയും അതിനു കാരണമായിരുന്നു . പഴയ ഒരു പള്ളിയും , അതിനോട് ചേര്ന്ന ബിഷപ്പ് ഹൌസുമായിരുന്നു അന്ന് ഇന്ത്യന് സ്പേസ് റിസര്ച്ച് organisation . വളരെ പെട്ടെന്ന് തന്നെ നമ്പി നാരായണന് വിക്രം സാരാബായിയുടെ അരുമ ശിഷ്യന്മാരില് ഒരാള് ആയി . അദ്ദേഹം മുന് കയ്യെടുത്ത് നമ്പി നാരായണനെ അമേരിക്കയില് ഉപരിപടനതിനായി അയച്ചു .അമേരിക്ക വളരെ ഉയര്ന്ന ശമ്പളത്തില് ജോളി വാഗ്ദാനം ചെയ്തെന്ഗിലും നമ്പി നാരായണന് ഇസ്രോ യില് തിരിച്ചെത്തി ഇന്ത്യന് ബഹിരാകാശ ഗവേഷണത്തിന് ഊന്നല് കൊടുത്തു പ്രവര്ത്തിച്ചു .1994 വരെ വിവിധ ഔദ്യോഗിഗ തലങ്ങളില് പ്രവര്ത്തിക്കുകയും , ഇന്ത്യന് ബഹിരാകാശ ഗവേഷണത്തിന് വളരെ നിര്ണായകമായി ആവശ്യമായിരുന്ന liquid propulsion Engine വികസിപ്പിച്ചെടുക്കുകയും ചെയ്തു. ഇന്ന് ഇന്ത്യന് ജനത മുഴുവനും നാം ലോകത്തെ നാലാമത്തെ ശക്തിയാണ് എന്ന് പറഞ്ഞു അഹങ്കരിക്കുമ്പോള് , മുപ്പത്തിയഞ്ചു വര്ഷം സ്വന്തം കുടുംബത്തെ പോലും മറന്ന് രാജ്യത്തിനായി പ്രവര്ത്തിച്ചു .....പക്ഷെ 1994 നവംബര് 17 , നാം അദ്ദേഹത്തിന് എന്താണ് കൊടുത്തത് ...രാജ്യത്തെ ഒട്ടു കൊടുത്ത ചാരനെന്ന് മുദ്ര കുത്തി പേപ്പട്ടിയെപ്പോലെ കല്ലെറിഞ്ഞു ഓടിച്ചു .ഇന്നും ഓടിക്കൊണ്ടിരിക്കുന്നു . ചാരക്കേസില് അമേരിക്കന് ചര സംഘടന ആയ CIA ക്ക് പങ്കുണ്ടോ ? "നിങ്ങള് വിചാരിക്കും പോലെയല്ല , നമ്മുടെ എല്ലാ ഏജന്സി കളിലും അവരുടെ ആളുകളുണ്ട് . ഈ കേസ്സിന്റെ ഓരോ ഘട്ടങ്ങളും പരിശോദിച്ചാല് അത് ബോദ്യമാകും .1994 നവംബര് 17 നാണു നമ്പിയെ അറസ്റ്റു ചെയ്തത് , അന്ന് തന്നെ കേസ് സിബിഐ ഏറ്റെടുത്തു നടത്താന് കേരള പോലീസ് ശുപാര്ശ ചെയ്തു . അപ്പോള് നമ്പി നാരായണന്റെ അറസ്റ്റ് ഉറപ്പാക്കാന് ആര്ക്കോ താല്പ്പര്യമുണ്ടായിരുന്നു .ആരായിരുന്നു ഇതിനെല്ലാം പിന്നില് എന്ന് കാലം തെളിയിക്കേണ്ടിയിരിക്കുന്നു . 2001 , മാര്ച്ചില് കോടതി അനുവദിച്ച പത്തു ലക്ഷം കൂടി കൊടുക്കാതെ കേരള സര്ക്കാര് വീണ്ടും കോടതിയില് പോയി . ഇപ്പോള് 2012 സെപ്റെമ്ബറില് ഡിവിഷന് ബെഞ്ച് ഉത്തരവായിട്ടും സര്ക്കാര് ഈ ദേശ സ്നേഹിക്കു നീതി നിഷേദിക്കുന്നു."" അവസാനമായി നമ്പി സര് പറയുന്നു .."ഇസ്രോ ചാരക്കേസ്സ് ഇന്ത്യന് ബഹിരാകാശ ഗവേഷണ മുന്നേറ്റത്തെ വളരെയേറെ തടസ്സപ്പെടുത്തിയിട്ടുണ്ട്.. ഞാന് ചെയ്യാത്ത കുറ്റത്തിന് എന്നെ പീടിപ്പിച്ചതിനെതിരെ മരണം വരെ പോരാടും , ഞാന് മരിച്ചാലും അത് തീരില്ല .......

2 comments:

  1. ചാരക്കേസ് വെറും ചാരമായിരുന്നു എന്നറിഞ്ഞിട്ടും വീണ്ടുമാ ചാരം വാരാന്‍ മാധ്യമങ്ങള്‍ നടക്കുന്നുണ്ട്. നല്ല കുറിപ്പ്

    ReplyDelete