ഒന്നും കാണാനാവാത്ത
ഒരു രാത്രിയിരുട്ടില്‍,
കണ്ണുകള്‍ മൂടിക്കെട്ടി
അയാള്‍ അവള്‍ക്കു നേരെ
കത്തിയേറു തുടങ്ങി…
“ഒരായിരം ജാരന്മാരെ
ഒളിപ്പിച്ചു വെച്ചിരിക്കുന്നൊരു
തേവിടിശ്ശിയാണിവള്‍ …”
അയാള്‍ മുറുമുറുത്തു..
“എവിടെയാണെടീ
നീയവന്മാരെ
ഒളിപ്പിച്ചു വെച്ചിരിക്കുന്നത്…?
തലയിണയുറയ്ക്കുള്ളിലോ?
കിടക്കവിരിക്കടിയിലോ?
ചുരുട്ടിവെച്ച പായ്ക്കുള്ളിലോ?
അലമാരക്കകത്തോ?
മച്ചിന്റെ മുകളിലോ?
അതോ മസാലപ്പെട്ടിക്കുള്ളിലോ..? “
എന്തായാലും, അയാളുടെ
മുന്‍കാമുകിമാരൊന്നും
അയാളെ ഇങ്ങനെ പറ്റിച്ചിട്ടില്ല..
അങ്ങോട്ടുമിങ്ങോട്ടുമുള്ള
കുറ്റം പറച്ചിലുകളാല്‍
രാത്രി, വടം പോലെ കനത്തു…
ഇപ്പോളയാളുടെ പേടി,
ഇനിയവള്‍ മണ്ണുകുഴച്ച്
തുമ്പിക്കൈ വലിപ്പത്തില്‍
ലിംഗമുള്ള ഒരു ജാരനെയുണ്ടാക്കി
നാട്ടാരെ മുഴുവന്‍
കാണിച്ചോണ്ട് നടക്കുമോ
എന്നതാണ്…
അങ്ങനെയോരോന്ന്
ഓര്‍ത്തോര്‍ത്ത്
അയാളുടെ തലയില്‍
ആയിരത്തിരണ്ടാം രാവിന്റെ ചന്ദ്രന്‍
പുകഞ്ഞു മിന്നിക്കൊണ്ടിരുന്നു…
ഓരോ ഋതുഭേദങ്ങളിലും
എന്റെ അവയവങ്ങള്‍
മൃഗങ്ങളായും, കിളികളായുമെല്ലാം
എന്നില്‍ നിന്നും
പുറപ്പെട്ടുപോവും..
ചിലപ്പോഴൊക്കെ അവര്‍
തനിയെ തിരിച്ചു വരും..
മടങ്ങി വരാന്‍ മനസ്സില്ലാതെ
അലഞ്ഞു തിരിയുന്ന
ചില ആട്ടിന്‍കുട്ടികളെ
ഞാന്‍ തന്നെ പോയി
തിരഞ്ഞുപിടിച്ച്
ആട്ടിത്തെളിച്ചു കൊണ്ടുവരും..
അങ്ങനെ പോയിപ്പോയി
ശീലിച്ച് അവര്‍,
കാലത്തിനു വെളിയിലേക്കും
തെണ്ടാന്‍ തുടങ്ങി..
ഇക്കുറി, കുടിനീരും മണ്ണും തേടി
അവരിറങ്ങിപ്പോയിട്ട്
കുറെ ദിവസങ്ങളായിരുന്നു.
ഏതേതു വഴിക്കാണവര്‍
തിരിച്ചുവന്നതെന്ന്
എനിക്കറിയില്ല..
പലനാടുകളുടെ സുഗന്ധങ്ങളും
പല പല ശബ്ദങ്ങളും
ഉള്ളിലേറ്റി വന്ന്
അവര്‍ എന്റെ ശരീരത്തില്‍
തിരിച്ചുകേറി,
അങ്ങുമിങ്ങും മേഞ്ഞു നടന്ന്
എന്റെ സ്വത്വത്തെ തന്നെ
മാറ്റിമറിക്കുന്നു..
കാട്ടില്‍ ചുള്ളിയൊടിക്കാന്‍
പോയ രണ്ടുപെണ്ണുങ്ങള്‍
ഇന്നു വന്നെന്നോടു പറഞ്ഞു,
അവരെന്റെ യോനി കണ്ടെന്ന്..
കുന്നിന്‍മുകളില്‍
ഒരു ചിത്രശലഭമായി
അതങ്ങനെ പാറിപ്പറന്നു
നടപ്പുണ്ടത്രേ..!
No comments:
Post a Comment